Sun. Nov 17th, 2024
വാഷിംഗ്‌ടൺ:

അമേരിക്കയില്‍ പ്രസവിക്കുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും എന്ന ആനുകൂല്യം നൽകുന്ന ‘ പ്രസവകാല ടൂറിസം’ അവസാനിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം. കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് സർക്കാർ പുറത്തിറക്കിയ പുതിയ വീസ നയമാണ് ഇത്തരം സാധ്യതകളെ ഇല്ലാതാക്കുന്നത്. പുതിയ നിയമം അനുസരിച്ച് പ്രസവത്തിനായി മാത്രമാണ് അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ അത് പാസ്സാവണമെന്നില്ല. അതേസമയം, ഗർഭിണികളുടെ രോഗചികിത്സയ്‌ക്കോ അത്തരം സങ്കീർണമായ പ്രസവങ്ങൾക്കോ ആണെങ്കിൽ അനുമതി ലഭിക്കും. എന്നാൽ അവിടുത്തെ ജീവിതച്ചിലവിനുള്ള പണം കയ്യിലുണ്ടെന്ന് തെളിയിക്കേണ്ടി വരും.

By Arya MR