ന്യൂ ഡല്‍ഹി:
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വരുന്ന പൊതു ബജറ്റിനെ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ കാർഷിക മേഖലയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശ്രദ്ധ വെക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. എക്കാലത്തെയും വലിയ തൊഴിലില്ലായ്മ, കാർഷിക നിർമ്മാണ, ചെറുകിട വ്യവസായ മേഖലകളിലെ തളർച്ച തുടങ്ങി സാമ്പത്തിക വളർച്ചക്ക് ആവശ്യമായ എല്ലായിടത്തും പ്രതിസന്ധിയാണ്. ഇത് എങ്ങനെ മറികടക്കും എന്നതാണ് ധനമന്ത്രി നിർമല സീതാരാമന്റെ മുന്നിലുള്ള വെല്ലുവിളി.