Sun. May 5th, 2024
ബെയ്ജിങ്ങ്:

അതാര്യമായ ആയുധ നിര്‍മ്മാണത്തില്‍ ഏഷ്യന്‍ രാജ്യമായ ചൈന രണ്ടാം സ്ഥാനത്ത്. സ്റ്റോക്ക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട കണക്കു പ്രകാരം ചൈന അമേരിക്കയ്ക്കു പിന്നാലെ റഷ്യയെ പിന്തള്ളി കൊണ്ടാണ് ആയുധ നിര്‍മ്മാണത്തില്‍ മുന്നിലെത്തിയത്. ചൈനീസ് ആയുധ വ്യവസായത്തെക്കുറിച്ച് പഠിക്കുമ്പോൾ സുതാര്യതയുടെ അഭാവം ഒരു പ്രധാന മുന്നറിയിപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 70 മുതല്‍ 80 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചൈനീസ് യുദ്ധോപകരണങ്ങളില്‍ ഭൂരിഭാഗവും, ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വിവിധ ശാഖകളാണ് വാങ്ങുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളായി റഷ്യയില്‍ നിന്നും ഉക്രെയ്നില്‍ നിന്നുമാണ് ചൈനയിലേക്ക് ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നത്. 

By Arya MR