ന്യൂ ഡല്‍ഹി:
യൂറോപ്യൻ യൂണിയൻ പാർലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതോടെ, ഇതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ. വസ്തുതകളെക്കുറിച്ച് പൂർണ്ണവും കൃത്യവുമായ വിലയിരുത്തൽ നടത്തി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാകും നല്ലതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് ഇന്ത്യ പ്രതികരിച്ചത്. പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യൂറോപ്യൻ യൂണിയൻ എംപിമാർ. എന്നാല്‍, സിഎഎ ഒരു മതത്തോടും വിവേചനം കാണിക്കുന്നില്ലെന്നും മുൻകാലങ്ങളിൽ യൂറോപ്യൻ സമൂഹങ്ങൾ പോലും ഇതേ സമീപനമാണ് പിന്തുടർന്നതെന്നും. ഇത് പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.