Mon. Dec 23rd, 2024
തിരുവനന്തപുരം:

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഉൾപ്പെടെ പാർട്ടി, മുന്നണി നേതൃത്വം എടുക്കുന്ന നയങ്ങൾക്കെതിരായ എതിർ അഭിപ്രായം ആണ് കെ മുരളീധരന്റെ നേതൃ വിമർശങ്ങൾക്ക് പിന്നിലെന്ന് സൂചന. പരസ്യ പ്രസ്താവനകൾ ഒഴിവാക്കാൻ മുരളീധരന് മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ്. കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പതിവിൽ കവിഞ്ഞ സ്വീകാര്യതയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നൽകിയത്. വലിയ പൊട്ടിത്തെറിയിലേക്കൊന്നും ഭാരവാഹി പ്രഖ്യാപനം പോയില്ല. അതേസമയം കെ മുരളീധരൻ കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ പരസ്യ വിമർശം തുടരുകയും ചെയ്യുന്നുണ്ട്. മുരളീധരന്റെ പരസ്യ വിമർശത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രശ്നവല്‍ക്കരിച്ചെങ്കിലും പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് കെ മുരളീധരൻ.