Mon. Dec 23rd, 2024
മുംബൈ:

ഫ്യുവല്‍ നോസിലില്‍നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോള്‍ വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജിഎസ് ട്രാന്‍സാക്‌ട് ടെക്‌നോളജീസ് ലിമിറ്റഡ്. ഇതോടെ ഇനി മൊബൈല്‍ വഴി ആളുകള്‍ക്ക് ഇന്ധനം നിറയ്ക്കാം. ഫാസ്റ്റ്‌ലൈന്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കര്‍ ഉപയോഗിച്ചാണ് ആവശ്യമുള്ള പെട്രോള്‍ വാഹനത്തില്‍ നിറയ്ക്കുക. 2020 മാര്‍ച്ചോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംവിധാനം നിലവില്‍വരുമെന്ന് എച്ച്‌പിസിഎല്‍ അധികൃതര്‍ വ്യക്തമാക്കി. മുംബയില്‍ മാത്രം എച്ച്‌പിസിഎലിന്റെ 120ലേറെ പെട്രോള്‍ പമ്ബുകളില്‍ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു.

By Arya MR