Wed. Dec 18th, 2024
തിരുവനന്തപുരം:

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ആ​രോ​ഗ്യ വ​കു​പ്പ് എ​ല്ലാ മു​ന്‍​ക​രു​ത​ലും സ്വീ​ക​രി​ച്ചു​വെ​ന്നും സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 288 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്ട് ചൈ​ന​യി​ല്‍​നി​ന്നെ​ത്തി​യ 60 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ക​ണ്ണൂ​രി​ല്‍ 12 പേ​രും മ​ല​പ്പു​റ​ത്ത് ഒ​രാ​ളും നി​രീ​ക്ഷ​ണ​ത്തി​ലാണ്. വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ളേ​ജുകളിലും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആവശ്യപ്പെട്ടു. രാജസ്ഥാനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

 

By Arya MR