Mon. Dec 23rd, 2024
കൊച്ചി:

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാട്ടി ദിലീപ് നൽകിയ ഹർജി തള്ളിയതിനെതിരെ താരം ഹൈക്കോടതിയിൽ. കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപിന്റെ പുതിയ ഹർജി. കേസിലെ പ്രധാനപ്രതിയായ പൾസർ സുനിൽ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന സംഭവത്തിൽ പ്രത്യേക വിചാരണ വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ, പൾസർ സുനി ജയിലിലേക്ക് അയച്ച ഭീഷണിക്കത്ത് ആക്രമത്തിന്റെ തുടർച്ചമാത്രമാണെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പുതിയ ഹർജി വിചാരണ വൈകിപ്പിക്കാനുള്ള ദിലീപിന്റെ ശ്രമമാണെന്നും കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam