Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ചൈനയിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. അതിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലാണ് ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

288 പേരാണ് ചൈനയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്. ഇതിൽ 61 പേർ  നിരീക്ഷണത്തിലും, 8 പേർ ഐസൊലേഷൻ വാർഡിലുമാണ്. അതേസമയം ചൈനയിൽ കൊറോണ ബാധയേറ്റു മരിച്ചവരുടെ എണ്ണം എൺപതായി. രണ്ടായിരത്തി എഴുന്നൂറ്റി നാൽപ്പത്തി നാലു പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.  കൊച്ചിയുള്‍പ്പെടെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തുന്നുണ്ട്.