Mon. Dec 23rd, 2024

വുഹാൻ:

ചൈനയിൽ കൊറോണ വൈറസ് ബാധയിൽ മരണം 80 ആയി. ഒപ്പം രോഗം ബാധിച്ചവരുടെ എണ്ണം 2744 കടന്നു. ഇതിൽ ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെയും ചൈനീസ് ഭരണകൂടത്തിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അതിവേഗമാണ് രാജ്യത്ത് കൊറോണ പടർന്നുപിടിച്ചത്. ഇതുവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ പ്രകടമാകും മുമ്പേ വൈറസ് ബാധിതൻ രോഗാണു വാഹകനാകുന്നു എന്നതാണ് വെല്ലുവിളി.

By Arya MR