Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കുമെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എയർലൈനിന്റെ മാനേജ്മെന്റ് നിയന്ത്രണവും ബിഡ്ഡറിലേക്ക് കൈമാറും. വിമാന കമ്പനിയെ വാങ്ങാനുള്ള പ്രാരംഭ താത്പര്യങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 17 ന് അവസാനിക്കും. ഇന്ത്യയില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് എയര്‍ ഇന്ത്യയെ വില്‍ക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യമുള്ള വിദേശികള്‍ക്കുള്ള വില്‍പ്പന സാധ്യത കുറവായിരിക്കും.

By Arya MR