Wed. Jan 22nd, 2025
പാലക്കാട്:

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ വിമർശിക്കുന്ന സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി എകെ ബാലൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വിധത്തിൽ കോൺഗ്രസ് സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ തങ്ങളാണ് മുൻപന്തിയിൽ എന്ന  ധാരണയൊന്നും ആർക്കും വേണ്ടായെന്നും ഭരണഘടനാപരമായി തന്നെ സർക്കാരും ഗവർണറും കടമകൾ നിർവഹിക്കുമെന്നും എകെ ബാലൻ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam