Mon. Dec 23rd, 2024
കൊച്ചി:

ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധയുടെ ലക്ഷണം കാണിച്ച ഒരാൾ കൂടെ എറണാകുളത്ത് നിരീക്ഷണത്തിൽ. ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിയായ ആലപ്പുഴ എരമല്ലൂർ സ്വദേശിയാണ്  കളമശ്ശേരി മെഡിക്കൽകോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ള മൂന്ന് പേരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam