Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊറോണ വൈറസ് ഭീതിയിൽ  സംസ്ഥാനത്ത് നിരവധി പേര്‍ നിരീക്ഷണത്തില്‍. ഏഴ് പേരാണ് ആശുപത്രിയിലുള്ളത്.  പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള ഏഴ് പേരാണ് വിവിധ ആശുപത്രികളിലുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്. 73 പേര്‍ വീടുകളിൽ നിരീക്ഷണത്തിലുമാണ്.എന്നാൽ   ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു.എല്ലാ മെഡിക്കല്‍കോളജുകളിലും ജനറല്‍ – ജില്ലാ ആശുപത്രികളിലും ഐസലേഷന്‍ വാര്‍‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്നവരെ പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളില്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ട്.