ന്യൂഡൽഹി :
ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈഷേന്‍ വികസിപ്പിച്ചെടുത്ത തദ്ദേശീയ ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനമായ നാവിക് ഇനി സ്മാര്‍ട് ഫോണുകളിലും വഴികാട്ടിയാകും. ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമും ഇസ്രോയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ക്വാല്‍കോം പുറത്തിറക്കാനിരിക്കുന്ന സ്നാപ്ഡ്രാഗണ്‍ 720 ജി, സ്നാപ്ഡ്രാഗണ്‍ 662 , സ്നാപ്ഡ്രാഗണ്‍ 460 എന്നീ പ്രോസസറുകളില്‍ നാവിക് സംവിധാനമായിരിക്കും ജിപിഎസിനായി ഉപയോഗിക്കുക. ഷാമി ഉള്‍പ്പെടെയുള്ള കമ്പനികൾ ഈ പ്രോസസറുകള്‍ തങ്ങളുടെ സ്മാര്‍ട്ഫോണുകളില്‍ ഉപയോഗിക്കുമെന്ന് ഇസ്രോ അറിയിച്ചു.