Mon. Dec 23rd, 2024
ചൈന:

 
ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഞായറാഴ്ച ബീജിങ്ങിൽ നടത്താനിരുന്ന റിപ്പബ്ലിക്ക് ദിന പരിപാടികൾ ഇന്ത്യൻ എംബസി റദ്ദാക്കി. ചൈനയിൽ ഇതുവരെ 25 പേർ മരിക്കുകയും 800 ൽ അധികം ആളുകൾക്ക് വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പൊതു പരിപാടികളും, സമ്മേളനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വുഹാനിലേക്കും, തിരിച്ചുമുള്ള ഗതാഗതം വ്യാഴാഴ്ച നിർത്തിവെച്ചിരുന്നു. കൂടാതെ സിനിമ, ഇന്റർനെറ്റ് കഫേകൾ പോലുള്ള വിനോദ സ്ഥലങ്ങളും അടച്ചുപൂട്ടി. തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ, ഹോങ്കോംഗ്, മക്കാവു, യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും ഈ രോഗം പടർന്നതായി കണ്ടെത്തിയിട്ടുണ്ട്.