Sun. Jan 19th, 2025
ചൈന

കൊറോണ വൈറസ് ഭീതിയില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. തൃശ്ശൂരില്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. 830 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് വ്യാപനം തടയുന്നതിനായി വുഹാന്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.