Fri. Nov 22nd, 2024
കൊച്ചി :

 

ലൈഫ് മിഷൻ പദ്ധതിയിൽ എറണാകുളം ജില്ലയിൽ പതിനായിരത്തി തൊള്ളായിരത്തി ഏഴഴപ്പത്തി മൂന്ന് വീടുകൾ പൂർത്തിയായി. 245 കോടി രൂപ ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തു. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂമിയില്ലാത്ത ഭവനരഹിതരിൽ രേഖാപരിശോധനയിലൂടെ 15,200 പേരെ അർഹരായി കണ്ടെത്തി. ജില്ലയിലെ 96 തദ്ദേശസ്ഥാപനങ്ങളും സമയബന്ധിതമായാണ്‌  പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്‌. അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഗുണഭോക്തൃപട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണ് ആദ്യം ചെയ്തത്.ഏലൂർ, കൂത്താട്ടുകുളം, അയ്യമ്പുഴ, കരുമാല്ലൂർ, തൃക്കാക്കര, തോപ്പുംപടി എന്നീ സ്ഥലങ്ങളാണ് ഭവനസമുച്ചയം നിർമിക്കുന്നതിന് തെരഞ്ഞെടുത്തത്. ഇതിന്റെ പ്രാരംഭനടപടികളും ആരംഭിച്ചു