Tue. Nov 18th, 2025
തിരുവനന്തപുരം

സംസ്ഥാനത്തെ ഗവണ്‍മെന്റ് കരാറുകാര്‍ ഇന്ന് മുതല്‍  ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നാലായിരം കോടിയോളം രൂപ കുടിശിക വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കേപ്പബലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കാനാകൂ എന്ന തീരുമാനവും ചെറുകിട കരാറുകാര്‍ക്ക് വന്‍ ബാധ്യത സൃഷ്ടിക്കുന്നതായും ഇവര്‍ പറയുന്നു.

കുടിശ്ശിക അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുളളവരെ സമീപിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ടെണ്ടറുകള്‍ ബഹിഷ്കരിക്കാന്‍ കേരള ഗവ കോണ്ട്രാക്ടേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചത്.