വാഷിങ്ടൺ:
ഒരിക്കൽ കൂടി തന്റെ കാശ്മീർ മോഹം പങ്കുവെച്ചിരിക്കുകയാണ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഒപ്പമിരുത്തിയാണ് കാശ്മീർ വിഷയത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവർത്തിച്ചത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിനു ശേഷം ഇത് നാലാം തവണയാണ് ട്രംപ് കാശ്മീർ ‘ഓഫര്‍’ മുന്നോട്ടുവയ്ക്കുന്നത്. ലോകസാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിനു മുന്നോടിയായി ട്രംപും ഖാനും മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു. ഇന്ത്യ, ഒരു വലിയ പ്രശ്നം തന്നെയാണ്. മറ്റൊരു രാജ്യത്തിനും സാധ്യമല്ലാത്തതിനാല്‍ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അമേരിക്ക അതിന്റെ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാന് ഖാന് പറഞ്ഞു.