Mon. Dec 23rd, 2024
തിരുവനന്തപുരം

 
ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി ആക്കി തരംതാഴ്ത്താനുള്ള സർക്കാർ നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് തരംതാഴ്ത്താനൊരുങ്ങുന്നത്. എന്നാൽ തരംതാഴ്ത്തൽ അല്ല തരംതിരിക്കൽ ആണ് നടക്കുന്നതെന്നും, നീതിമാൻ  ആണല്ലോ നീതി നടപ്പാക്കുന്നതെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. ഏതു പോസ്റ്റ് കിട്ടിയാലും സ്വീകരിക്കുമെന്നും, എസ്ഐ ആയാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി ആകുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പ് ഉണ്ടായിട്ടില്ല. നിരന്തരം കേസുകളിൽപ്പെടുന്നതും തരംതാഴ്ത്തലിനുള്ള കാരണമായി പറയപ്പെടുന്നു. മെയ് 31 ന് വിരമിക്കാനിരിക്കെയാണ് ഈ നടപടി.