Sat. Apr 27th, 2024
ന്യൂഡൽഹി

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികളിൽ സത്യവാങ്‌മൂലം നൽകാൻ കേന്ദ്രത്തിന് നാലാഴ്ച്ചത്തെ സമയം സുപ്രീംകോടതി നൽകി. സിഎഎയിൽ ഇടക്കാല ഉത്തരവോ സ്റ്റെയോ ഇല്ല.നാലാഴ്ച്ചയ്ക്ക് ശേഷമാകും  കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുക.ഭാവിയിൽ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കേസുകളുടെ മെറിറ്റ് സംബന്ധിച്ച് ഇടക്കാല ഉത്തരവിൽ തീരുമാനമെടുക്കുക ഈ ബെഞ്ചായിരിക്കും.അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികളാണ് പ്രിത്യേകം പരിഗണിക്കുക.