Wed. Jan 22nd, 2025
തിരുവനന്തപുരം

 
റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും, റെസ്റ്റോറന്റുകളിലേയും വില വർദ്ധനയ്ക്കു പിന്നാലെ പുതുക്കിയ മെനുവിൽ കേരള വിഭവങ്ങൾ പലതുമില്ല. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരുന്ന അപ്പം, പൊറോട്ട, മുട്ടക്കറി, ദോശ, ചപ്പാത്തി, പുട്ട്, കടല, തുടങ്ങിയവ ഇനിമുതൽ ഉണ്ടാവില്ല. കൂടാതെ ബജ്ജി, പഴംപൊരി, ഇലയട, നെയ്യപ്പം, ഉണ്ണിയപ്പം, സുഖിയൻ എന്നിവയും പുറത്തായി. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് പരിഷ്കരിച്ച നിരക്കുകൾ കൂട്ടിയത്.