Wed. Dec 18th, 2024
മലപ്പുറം:

ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്‍റുമാരുണ്ടായിരുന്നു.  സംസ്ഥാന സർക്കാരിന് മീതെ നിലവിലിപ്പോൾ  അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി  പറഞ്ഞു. മലപ്പുറത്ത് ഇ കെ വിഭാഗം സമസ്ത സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെതിരെ ഗവർണർ പൊട്ടിത്തെറിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.  പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തിനു പിന്നാലെയാണ് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ പരസ്യവിയോജിപ്പുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.