Sun. Aug 10th, 2025
സൗദി:

 
ഇറാനുമായി സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്ന് സൗദിയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മുന്നറിയിപ്പ്. ജപ്പാൻ പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഷിന്‍സോ ആബെ സൗദിയിലെത്തിയത്. ഇറാനിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ഇടപെടലുകൾ നടത്താൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ഷിൻസോ ആബെ ആവശ്യപ്പെട്ടു.