Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

 
ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ കോടതിയുടെ അധികാര പരിധിയിലാണോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനഃപരിശോധന ഹരജികളിൽ സുപ്രീം കോടതി തീരുമാനമെടുക്കുക.

ചീഫ് ജസ്റ്റിസ്സിനെക്കൂടാതെ ജസ്റ്റിസ്സുമാരായ എൽ നാഗേശ്വര റാവു, മോഹൻ എം ശാന്തന ഗൗഡർ, എസ് അബ്ദുൾ നസീർ, ആർ ഭാനുമതി, അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് വാദം കേൾക്കുന്ന ബെഞ്ചിലെ അംഗങ്ങൾ.