Wed. Sep 17th, 2025
ബാഗ്ദാദ്:

 
ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരെയാണ് വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായത്. നാല് ഇറാഖി സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

എട്ടു റോക്കറ്റുകളാണ് വ്യോമത്താവളത്തിലെ റണ്‍വേയില്‍ പതിച്ചത്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വ്യോമത്താവളം സ്ഥിതിചെയ്യുന്നത്.