Mon. Dec 23rd, 2024

ഖത്തർ:

എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇറാൻ പ്രെസിഡെന്റ് ഹസൻ റുഹാനിയുമായി ധാരണയിലെത്തിയെന്നു ഖത്തർ അമീർ ഷെയ്‌ഖ് തമിം ബിൻ ഹമദ് അൽതാനി.മേഖലയിലെ സാഹചര്യങ്ങൾ ഏറെ സങ്കീര്ണമായിരിക്കെയാണ് ഇറാൻ സന്ദർശനം .ഇറാനുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സന്ദർശനമെന്നും അമീർ വ്യക്തമാക്കി.