Mon. Dec 23rd, 2024
കൊച്ചി:

 
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഈ നിയമത്തെ ആയുധമാക്കി മാറ്റുമെന്ന കാര്യം കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരേ ഹൈബി ഈഡൻ എംപി നയിച്ച ലോങ്‌ മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് കമാൽ പാഷയായിരുന്നു മാര്‍ച്ചിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചത്. പൗരന് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ഉണ്ടാക്കേണ്ടത് സർക്കാരുകളാണെന്നും എന്നാൽ അവർതന്നെ അത് ഹനിക്കുമ്പോൾ പ്രതിഷേധം സ്വാഭാവികമാണെന്നും കമാൽ പാഷ പറഞ്ഞു. പ്രൊഫ. എം കെ സാനു മാർച്ചിനെ അഭിവാദ്യം ചെയ്തു. രാത്രി എട്ടോടെയാണ് മാർച്ച് ഫോർട്ട്‌കൊച്ചിയിലെത്തിയത്.