Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ജെഎന്‍യു ആക്രമണത്തിനു ശേഷം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ ആദ്യ പത്ര സമ്മേളനത്തില്‍ വൈരുദ്ധ്യങ്ങൾ ഏറെ. ആക്രമണത്തില്‍ പങ്കാളികളായ 9 പേരുടെ പേരാണ് പോലീസ് വെളിപ്പെടുത്തിയത്. ഇതില്‍ 7 പേരും ഇടതു വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകരാണെന്നുള്ളതാണ് വൈരുദ്ധ്യം.

എബിവിപി പ്രവര്‍ത്തകരായ രണ്ടു പേര്‍ പ്രാഥമികാന്വേഷണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കുറ്റക്കാരായ ഇടതു സംഘടനാപ്രവര്‍ത്തകരുടെ പേരുകള്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് അടക്കമുള്ളവരാണ് കുറ്റക്കാരുടെ പട്ടികയിലുള്ളത്. പോലീസിന്റെ അന്വേഷണം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കൂടുതല്‍ പേരെ തിരിച്ചറിയാനുണ്ടെന്നും എസ്ഐപി ചീഫ് ഡിസിപി ജോയ് ടേര്‍കി പറ‍‍ഞ്ഞു.