Sat. Jan 18th, 2025
കൊൽക്കത്ത:

 
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊൽക്കത്തയിലെത്തും. വിമാനത്താവള പരിസരത്ത് മോദിയുടെ പാത തടയാനടക്കം വിവിധ സംഘടനകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൻ സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം ഇന്ന് പ്രധാനമന്ത്രി സന്ദർശിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്. നാളെ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഈ പരിപാടിക്കെത്തും. രാജ്ഭവനിൽ പ്രധാനമന്ത്രിയുമായി മമത പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.