Wed. Nov 6th, 2024
കൊച്ചി ബ്യൂറോ:

 
കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്റര്‍നെറ്റ് ലഭ്യത അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ പെടും. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയന്ത്രണങ്ങൾ മാത്രമേ ഏർപ്പെടുത്താവൂ എന്നും കോടതി പറഞ്ഞു. എതിരഭിപ്രായങ്ങള്‍ തടയാന്‍ നിരോധനാജ്ഞ പാടില്ല.

വിവരങ്ങള്‍ പരമാവധി ആളുകളിലേക്കെത്തിക്കുകയാണ് പ്രധാനമെന്നും ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പ്രസ്താവിച്ചു.
നിരോധനം പ്രഖ്യാപിച്ചതിന്റെ രാഷ്ട്രീയ ലക്ഷ്യം പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.