Mon. Dec 23rd, 2024
ദുബായ്:

 
യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ നീക്കം തിരിച്ചടിയുടെ തുടക്കം മാത്രമാണെന്നാണ് ഇറാൻ മിസൈൽ കമാൻഡർ ആമീർ അലി ഹാജിസാദെ നൽകിയ മുന്നറിയിപ്പ്. യു എസ് സൈനികരെയല്ല, സൈനിക സംവിധാനങ്ങളെയാണ് ലക്ഷ്യമിടുകയെന്നും ഹാജിസാദെ പറ‍ഞ്ഞു.

നിരുപാധിക ചർച്ചക്ക് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന തള്ളിയ ഇറാന്റെ നടപടി ശരിയായില്ലെന്ന അഭിപ്രായമാണ് മിക്ക ഗൾഫ് രാജ്യങ്ങൾക്കും. ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈൽ പദ്ധതി എന്നിവ സംബന്ധിച്ച് ഇറാൻ നയം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഗൾഫ് രാജ്യങ്ങൾക്കുണ്ട്. അതേസമയം, ഇറാനു മേലുള്ള കൂടുതൽ കടുത്ത ഉപരോധം പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.