Mon. Dec 23rd, 2024
കൊച്ചി:

 
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം കേരളത്തെ തഴഞ്ഞതിലെ വിശദീകരണം രാജ്യത്തിന് നല്‍കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിയ്ക്കുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

പ്രളയദുരന്തത്തിനുള്ള നഷ്ടപരിഹാരം നിഷേധിച്ചതിനു പിന്നാലെ ദുരിതാശ്വാസക്യാമ്പുകളില്‍ വിതരണംചെയ്ത അരിയുടെ പണം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നല്‍കിയിരിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കല്‍ എത്രമാത്രം മനുഷ്യത്വരഹിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പരിഹാസ്യമായ കേന്ദ്രനടപടിയെപ്പറ്റി ഇവിടത്തെ ബിജെപി നേതാക്കള്‍ക്കും കേന്ദ്രമന്ത്രി മുരളീധരനും എന്താണ് പറയാനുള്ളത്?-അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.

By Binsha Das

Digital Journalist at Woke Malayalam