Sat. Jan 18th, 2025
ന്യൂഡൽഹി:

 
പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ, രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നെന്നും, രാജ്യം അതിന്റെ വിഷമകരമായ നാളുകളിലാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സംയമനം പാലിക്കണമെന്നും, സാഹചര്യം വഷളാക്കരുതെന്നും ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തു.

സിഎഎ ഭരണഘടനാപരമാണെന്നും, എല്ലാ സംസ്ഥാനങ്ങളും അത് കര്‍ശനമായി നടപ്പിലാക്കണമെന്നും കാണിച്ച് അഡ്വക്കറ്റ് വിനീത് ദന്തയുടെ വാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ സാധുതകള്‍ പരിശോധിച്ച് മാത്രമേ ഭരണഘടനാപരമാണോ അല്ലയോ എന്ന് തീരുമാനിക്കാനാവൂ എന്നും ബോബ്ഡെ കൂട്ടിച്ചേര്‍ത്തു. ഈ മാസം 22 നാണ് പൗരത്വ നിയമം സംബന്ധിച്ച് അറുപതോളം ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.