Wed. Sep 3rd, 2025
ടെഹ്റാന്‍:

ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈലാക്രമണം വിജയകരമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. അമേരിക്കയ്ക്ക്‌ മുഖമടച്ചുള്ള പ്രഹരമാണ്  നല്‍കിയിരിക്കുന്നതെന്നും എന്നാല്‍ അത് പര്യാപ്തമായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തന്ന ഏത് ആഗോള ശക്തിയേയും നേരിടാന്‍ ഇറാന്‍ സുസജ്ജമാണെന്നും ഖമേനി അറിയിച്ചു. അമേരിക്കന്‍ ജനതയോട് ഒരിക്കലും ഇറാന് ശത്രുതയില്ലെന്നുംഅവരെ ഭരിക്കുന്നവരാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറ‍ഞ്ഞു. ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി.