Wed. Dec 18th, 2024
കൊച്ചി:

പൗരത്വ ഭേദഗതി നിയമത്തിലും മറ്റ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ എസ്അരുണ്‍കുമാര്‍ പ്രതിഷേധ അഗ്നിജ്വാല ഉദ്ഘാടനം ചെയ്തു. എറണാകുളം ഏരിയ സെക്രട്ടറിപിഎന്‍ സീനുലാല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായഎന്‍ കെ പ്രഭാകരന്‍ നായര്‍, പിജെ പോള്‍സണ്‍, പിഎ ഉസ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പലയിടങ്ങളിലും പ്രതിശേധ പരിപാടികള്‍ തുടരുകയാണ്.