Mon. Dec 23rd, 2024

കൊച്ചി:

മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്. 

ജോര്‍ജ് അലക്‌സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് അധികൃതര്‍.

മുത്തൂറ്റ് കൊച്ചി കോര്‍പറേറ്റ് ഓഫിസില്‍ ഇന്നലെ ജീവനക്കാരെ തടഞ്ഞിരുന്നു. ഇതോടെയാണ് ഇന്ന് ജീവനക്കാര്‍ സംഘമായി ഓഫീസില്‍ പോവാന്‍ തീരുമാനിച്ചത്. ഇതിനിടെയാണ് എംഡിക്കു നേരെ അക്രമം നടന്നത്. 

അതേസമയം, മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കടുപ്പിച്ചിരിക്കുകയാണ് ജീവനക്കാര്‍. കഴിഞ്ഞ മാസം ഏഴിനാണ് 166 ജീവനക്കാരെ മുത്തൂറ്റ് ഫിനാന്‍സ് പിരിച്ചുവിട്ടത്.