Mon. Nov 25th, 2024

കൊച്ചി
മുത്തൂറ്റ് ഗ്രൂപ്പ് സമരത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യമെന്നു തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ.മുത്തൂറ്റ് ഗ്രൂപ്പിലെ പ്രശ്നങ്ങൾ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയിൽ പരിഹരിച്ചതാണെന്നും.എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാതെ മാനേജ്മെന്റ് പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മുത്തൂറ്റ് ഗ്രൂപ്പ് എം ഡി ജോർജ് അലക്‌സാണ്ടറിന്റെ കാറിനു നേരെ കല്ലേറ് ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.ജോര്‍ജ് അലക്‌സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്.ആക്രമിച്ചത് സിഐടിയു ഗുണ്ടകളാണെന്നാണ് മുത്തൂറ്റ് അധികൃതര്‍ പറയുന്നത്.എന്നാൽ മുത്തൂറ്റ് ഗ്രൂപ്പ് മാനേജ്‌മന്റ് അനുകൂല ജീവനക്കാരെ ഉപയോഗിച്ച് സമരം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സി ഐ ടി യു പ്രവർത്തകർ ആരോപിക്കുന്നു.

മുത്തൂറ്റ് കൊച്ചി കോര്‍പറേറ്റ് ഓഫിസില്‍ ഇന്നലെ ജീവനക്കാരെ തടഞ്ഞതിന്റെ ഫലമായി ഇന്ന് ജീവനക്കാര്‍ സംഘമായി ഓഫീസില്‍ എത്തിയിരുന്നു ഇതിനിടെയാണ് എംഡിക്കു നേരെ അക്രമം നടന്നത്.എന്നാൽ സമരം ചെയ്യുന്ന തൊഴിലാളികളാണ് അക്രമത്തിനു പിന്നിലെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു.സമാധാനപരമായി പ്രശ്നത്തിന് പരിഹാരം കാണാം എന്ന നിലപാടിലാണ് സർക്കാർ.തൊഴിലാളികളുമായി സൗഹാർദ്ദപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.

മുത്തൂറ്റ് ഗ്രൂപ്പ് 166ഓളം ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ എറണാകുളത്തു ജീവനക്കർ സമരം ചെയ്തു വരികയാണ്.ആഗസ്ത് 22ന് ആരംഭിച്ചു 52ദിവസം നീണ്ടുനിന്ന സമരം തൊഴിലാളികൾക്ക് നേരെ പ്രതികാര നടപടി ഉണ്ടാവില്ല എന്ന ഉറപ്പുകൂടി മുന്നോട്ട് വച്ചാണ് അവസാനിപ്പിച്ചത്.എന്നാൽ ഇതിനു ശേഷമാണ് മുത്തൂറ്റ് സാമ്പത്തിക ലാഭമില്ലെന്ന കാരണം പറഞ്ഞു 43 ശാഖകളിൽ നിന്നായി 166 ജീവനക്കാരെ പിരിച്ചുവിട്ടത്.