Mon. Dec 23rd, 2024

ഡല്‍ഹി:

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ നേതൃത്തില്‍ ജെഎന്‍യുവിലേക്ക് പൂര്‍വ്വ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ച് ക്യാമ്പസിന്റെ പ്രധാന കവാടത്തിനു 200 മീറ്റര്‍ അകലെ ബാരിക്കേഡുയര്‍ത്തി പൊലീസ് തടയുകയായിരുന്നു.

ജെഎന്‍യു വിദ്യാര്‍ഥികളെ നിശബ്ദരാക്കാമെന്ന വൈസ് ചാന്‍സിലറുടെ വിചാരം നടപ്പാകില്ലെന്ന് സീതറാം യെച്ചൂരി പറഞ്ഞു. വൈസ് ചാന്‍സിലര്‍ എം ജഗദേഷ് കുമാറിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാര്‍ഥികളെയും അധ്യാപകരെയും അക്രമിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam