Wed. Jan 22nd, 2025

ദോഹ:

കരുതല്‍ വൈദ്യുതി മിച്ചത്തിന്‍റെ കാര്യത്തില്‍ മധ്യേഷ്യയില്‍ ഖത്തറിന് റെക്കോര്‍ഡ്. 2000 മെഗാവാട്ട് വൈദ്യുതിയാണ് മിച്ചം വെച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുത ഉപയോഗമാണ് ഖത്തറില്‍ 2019ലുണ്ടായത്. 8475 മെഗാവാട്ട് വൈദ്യുതിയാണ് മൊത്തം രാജ്യത്തിന്‍റെ ആവശ്യത്തിനായി വേണ്ടിവന്നത്.

വര്‍ധിച്ച ആവശ്യം മുന്നില്‍ കണ്ട് ഉല്‍പ്പാദനവും കുത്തനെ കൂട്ടി. മൊത്തം 10,578 മെഗാവാട്ട് വൈദ്യുതിയാണ് രാജ്യത്ത് പോയ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത്. ഇതോടെയാണ് 2000 മെഗാവാട്ട് വൈദ്യുതി മിച്ചം വന്നത്.