Wed. Jan 22nd, 2025

കെര്‍മാന്‍:

യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം. തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്ക്.

ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ജന്‍മനാടായ കെര്‍മനിലും  ലക്ഷക്കണത്തിന് ജനം അണിനിരന്നു. സുലൈമാനിയുടെ വധത്തിന് അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടിനല്‍കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.