Sat. Jan 18th, 2025

വാഷിംഗടണ്‍:

സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക. 

യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫിന്റെ അപേക്ഷയാണ് ട്രംപ് ഭരണകൂടം നിരസിച്ചത്. ഇതോടെ സരിഫിനു യോഗത്തില്‍ പങ്കെടുക്കാനാകില്ല.

എന്നാല്‍, ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ അറിയിച്ചു. അതേസമയം ഇറാന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവന പെന്റഗണ്‍ തള്ളി.