Mon. Dec 23rd, 2024

വാഷിംഗ്ടണ്‍:

യുഎസ്-ചൈന ഫേസ് 1 വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതിനായി ചൈനീസ് വ്യാപാര പ്രതിനിധി സംഘം ജനുവരി 13 ന് വാഷിംഗ്ടണിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വൈസ് പ്രീമിയര്‍ ലിയു ഹെയുടെ നേതൃത്വത്തിലുള്ള വാണിജ്യ പ്രതിനിധി സംഘം ഈ മാസം ആദ്യം തന്നെ പുറപ്പെടാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി ആദ്യ ഘട്ട വ്യാപാര കരാര്‍ ജനുവരി 15 ന് ഒപ്പുവെക്കുമെന്ന് ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്നാണ് പദ്ധതികള്‍ മാറ്റിയത്.