Wed. Jan 22nd, 2025

 

ബഗ്ദാദില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍.

ഇനി അമേരിക്കയുടെ മരണമെന്ന് മുദ്രാവാക്യം വിളിച്ചും, നെഞ്ചില്‍ കൈവെച്ച് പ്രതികാര പ്രതിജ്ഞയെടുത്തുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.

ഇന്ന് ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നേതൃത്വം നല്‍കി.

മുഖാമുഖം നിന്നു പോരാടാതെ ദൂരെനിന്നു മിസൈല്‍ അയച്ച ട്രംപ് ഭീരുവാണ്, ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല അഭിപ്രായപ്പെട്ടു.

അതേസമയം ഗള്‍ഫ് മേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സാരിഫിനെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ട്.