Tue. Dec 9th, 2025

ദോഹ:

‘ഷോപ് ഖത്തര്‍’ ഷോപ്പിംഗ് മേള നാളെ ആരംഭിക്കും. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ നാഷണല്‍ ടൂറിസം അതോറിറ്റിയും സംയുക്തമായാണ് ഷോപ് ഖത്തര്‍ നടത്തുന്നത്.

സന്ദര്‍ശകര്‍ക്ക് വിമാന ടിക്കറ്റും ഹോട്ടല്‍ താമസവുമടക്കമുള്ള പ്രമോഷനുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കുവൈത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് മടക്ക വിമാന ടിക്കറ്റും സ്റ്റാര്‍ ഹോട്ടലുകളിലെ ഭക്ഷണമടക്കമുള്ള താമസവും ഉള്‍പ്പെടുന്ന ‘ഫ്‌ലൈ ആന്‍ഡ് സ്റ്റേ’ പാക്കേജാണ് നല്‍കുന്നത്.