Sun. Dec 22nd, 2024
ബ്ലെയിന്‍:

ബ്ലെയിനിലെ പീസ് ആര്‍ക്ക് ബോര്‍ഡര്‍ ക്രോസിങ്ങില്‍ ഇറാനിയന്‍ വംശജരെയും, ഇറാനിയന്‍ അമേരിക്കന്‍സിനെയും സിബിപി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു. വാന്‍കോവറില്‍ നടന്ന ഇരാനിയന്‍ പോപ്പ് കണ്‍സേര്‍ട്ടില്‍ പങ്കെടുത്ത് മടങ്ങുകയായുരുന്ന അറുപതോളം പേരെയാണ് പ്രായഭേദമന്യേ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

ഇവരുടെ പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട് ഉണ്ട്. വിദ്യാഭ്യാസം, അംഗത്വമുള്ള സംഘടനകളുടെ സ്വഭാവം, രാഷ്ട്രീയ വീക്ഷണങ്ങള്‍ എന്നിവ അറിയാനുള്ള ചോദ്യങ്ങളും അവരോട് ചോദിച്ചെന്നാണ് റിപ്പോര്‍ട്ട്. അതെ സമയം, ഈ നടപടിയില്‍ സിബിപി യാതൊരു വിധ പ്രതികരണവും രേഖപ്പെടുത്തിയിട്ടില്ല. ഇറാനിയന്‍ വംശജരെ സംശയാസ്പദമായ സാഹചര്യത്തില്‍ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ സിബിപിക്ക് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് നിര്‍ദ്ദേശം  ലഭിച്ചിട്ടുണ്ടെന്നാണ് സിബിപി വൃത്തങ്ങള്‍ അറിയിക്കുന്നത്.