Sun. Dec 22nd, 2024

വാഷിംഗ്ടണ്‍:

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടനെന്ന് യുഎസിലെ ഇന്ത്യന്‍ വ്യാപാര അംബാസഡര്‍ ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യപാരം സൗഹാര്‍ദപരമാക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസും ഇന്ത്യയും തമ്മിലുള്ള കയറ്റുമതി ഇറക്കുമതിയും സുതാര്യമാവുമെന്നാണ് കരുതുന്നത്.

എന്നാല്‍ വ്യാപാരക്കരാറിന്റെ തിയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുഎന്‍ പൊതുസഭയുടെ ഭാഗമായി സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോഴാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര കരാറിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.