ബര്‍ലിന്‍:
ഇറാഖിന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി സഹായകരമല്ലെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് അഭിപ്രായപ്പെട്ടു.
യുഎസ് സേനയെ നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയാണെങ്കില്‍ ബാഗ്ദാദിന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇറാന്‍ ആണവകരാര്‍ സംബന്ധിച്ച് ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി തിങ്കളാഴ്ച ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് ഇറാന്റെ സമീപകാല പ്രഖ്യാപനങ്ങളോട് പ്രതികരിക്കുമെന്നും മാസ് പറഞ്ഞു.