Mon. Dec 23rd, 2024
റാഞ്ചി:

ആരാവും അടുത്ത സംസ്ഥാന അധ്യക്ഷന്‍ എന്ന ചര്‍ച്ചയാണ് ബിജെപിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്നും കരകയറാതെ സംസ്ഥാന ബി.ജെ.പി യൂണിറ്റ്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നത്.

മന്ത്രി പദവിയിലിരിക്കെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് രഘുബര്‍ദാസ്. ഡിസംബര്‍ 23 നായിരുന്നു ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിന് വലിയ തിരിച്ചടിയായിരുന്നു സ്വന്തം മണ്ഡലമായ ജംഷഡ്പൂരില്‍ നിന്നും നേരിട്ടത്. 18000 വോട്ടുകള്‍ക്കാണ് സരയു റോയ് മണ്ഡലം പിടിച്ചെടുത്തത്. നേരത്തെ ജെ.എം.എം അധ്യക്ഷന്‍ ഷിബു സോറന് 2009 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം നഷ്ടപ്പെട്ടിരുന്നു.

81 അംഗങ്ങളുള്ള നിയമസഭയില്‍ ബി.ജെ.പിക്ക് ഇതുവരേയും നിയമസഭാ കക്ഷി നേതാവിനേയും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് തന്നെയായിരിക്കും സ്വാഭാവികമായും പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റിലായിരുന്നു വിജയിച്ചത്.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ്് റിപ്പോര്‍ട്ട് . ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു, സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവരാണ് ഉടന്‍ കേരളത്തില്‍ വരുന്നത്. സംസ്ഥാന നേതാക്കളുമായി ചൊവ്വാഴ്ച ഇവര്‍ ചര്‍ച്ച നടത്തിയേക്കും .

കൂടിക്കാഴ്ചയില്‍ കേരളത്തിലെ നേതാക്കളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുകയാണ് കേന്ദ്ര നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കൂടാതെ വിവിധ മോര്‍ച്ച നേതാക്കളുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നതിന് മുമ്ബ് തന്നെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് പാര്‍ട്ടി മുന്നോട്ട് നീങ്ങുന്നത് . എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

അതേ സമയം ബിജെപി ഭരണം പിടിക്കുമെന്ന് അമിത് ഷാ.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മികച്ച വിജയത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലമായിരിക്കും ഡല്‍ഹിയിലും ആവര്‍ത്തിക്കുകയെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അമിത്ഷാ പറഞ്ഞു.